പന്തളം കാരയ്ക്കാട്ട് നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ കാറിലും, ഓട്ടോയിലും, പിക്കപ്പ് ഓട്ടോയിലും കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് രാവിലെ 8:45 യോട് കൂടിയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ നാല് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ പിക്കപ്പ് ഓട്ടോ പൂർണ്ണമായും തകർന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Accident between vehicles in Pandalam Karaikat; Four people were injured